മഴത്തുള്ളികളും മഞ്ഞും പൂക്കളും മാത്രം നിറഞ്ഞു നിന്ന എന്റെ
ജീവിതത്തിലേക്ക് ഒരു ശലഭത്തെ പോലെയാണ് ഒരാള്‍ കടന്നു വന്നത്..എന്റെ
കോളേജില്‍ എന്റെ സീനിയര്‍ ആയി പഠിക്കുകയായിരുന്നു..ഒരു ആര്‍ട്സ് പ്രോഗ്രാം
നടക്കുന്ന സമയത്ത്(ഞാന്‍ മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍).അന്ന് എനിക്ക്
എന്നോട് തന്നെ ദേഷ്യം തോന്നി..എന്റെ സ്വപ്നങ്ങളില്‍ ഉണ്ടായിരുന്ന ഒരാള്‍
എന്റെ കണ്മുന്ബില് ഉണ്ടായിട്ടും ഇത് വരെ കാണാതെ പോയല്ലോ എന്നോര്‍ത്ത്..
സിനിമയിലൊക്കെ കാണുന്നത് പോലെ തലയ്ക്കു മുകളില്‍ ഒരു ബള്‍ബ് കത്തി..കൂടാതെ
മനസ്സില്‍ ഇരുന്ന ആരോ മണി അടിക്കുകയും ചെയ്തു..പിന്നീട് ഓരോ ദിവസവും അയാളെ
കാണാന്‍ വേണ്ടി മാത്രമായി.. ഞാന്‍ അയാളെ നോക്കുന്ന കാര്യം എന്റെ
സുഹൃത്തുക്കള്‍ക്ക് എല്ലാവര്ക്കും അറിയാമെന്നായി..അത് പറഞ്ഞ അവരൊക്കെ ചെറിയ
തോതില്‍ കളിയാക്കാനും തുടങ്ങി..ചുരുക്കത്തില്‍ അയാള്‍ക്കൊഴികെ എല്ലാവരും
അറിഞ്ഞു...എങ്ങനെ എങ്കിലും ഒന്ന് പരിചയപ്പെടാന്‍ ഞാന്‍
കാത്തിരുന്നു..അങ്ങനെ ഇരിക്കെ എന്റെ ബെസ്റ്റ് ഫ്രണ്ട്നു അയാളെ
പരിചയപ്പെടാന്‍ അവസരം കിട്ടി...അവളോട് എന്നെ പരിചയപ്പെടുതാമോന്നു
ചോദിച്ചു..അങ്ങനെ ഒരു സുന്ദരമായ വൈകുന്നേരം ഞങ്ങള്‍ പരിചയപ്പെട്ടു. വെറുതെ
പേരൊക്കെ പറഞ്ഞു...സ്ഥലം പറഞ്ഞു...അത്ര മാത്രം....അങ്ങനെ ഞങ്ങളുടെ ആദ്യത്തെ
കൂടി കാഴ്ച കഴിഞ്ഞു...(തുടരും...)http://www.facebook.com/noushadwyd.c.5